കേരള ധ്വനി ചീഫ് എഡിറ്റർക്ക് ഭീഷണി; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി

കോട്ടയം: കേരള ധ്വനി ദിനപത്രം ചീഫ് എഡിറ്ററും, ഉടമയുമായ ക്രിസ്റ്റിൻ കിരൺ തോമസിന് ഭീഷണി. കഴിഞ്ഞ ദിവസമാണ് ഫോണിൽ കൂടെയും,മറ്റു മാർഗങ്ങളിലൂടെയും ഭീഷണി സന്ദേശം എത്തിയത്.

ഭീഷണിയുമായി ബന്ധപ്പെട്ട റിക്കാർഡിങ്ങുകളും ഉൾപ്പെടെയുള്ള തെളിവുകളുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട് . സംശയാസ്പദമായ ചിലരുടെ വിവരങ്ങൾ കൈമാറിയിട്ടുമുണ്ട്.

മുൻപും ഇതേ രീതിയിൽ കേരള ധ്വനി എഡിറ്റർക്ക് നേരെ ഭീഷണി ഉയർന്നിരുന്നു. ഇതിന്റെ പേരിൽ കോട്ടയം ഈസ്റ്റ് സി ഐ ക്ക് അന്ന് തന്നെ പരാതി നൽകുകയും, കോട്ടയം പുതുപ്പള്ളി സ്വദേശികളായ നാലു പേരെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. പിടികൂടിയ നാലുപേരുടെയും ചിത്രങ്ങൾ സഹിതം അന്ന് കേരള ധ്വനി പ്രസിദ്ധീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണിസന്ദേശത്തിന്റെ ഉറവിടവും പരിശോധിക്കേണ്ടതുണ്ട്. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള ഭീഷണിയിൽ നിഷ്പക്ഷമായ അന്യോഷണം നടത്തുമെന്നാണ് മുൻപും പോലീസ് അറിയിച്ചിരുന്നത്.

ഭീഷണി എത്തിയ ഫോൺ നമ്പറുമായി ബന്ധമുള്ള കാൾ ഡീറ്റയിൽസ് പരിശോധിച്ചാൽ മാത്രമേ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുവാൻ സാധിക്കൂ. ഭീഷണിയുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ പൊലീസിന് കൈമാറുമെന്ന് കേരള ധ്വനി അറിയിച്ചു.

 

Exit mobile version