മലയാള സിനിമ താരം ജോജു ജോർജ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രശ്‌നങ്ങൾക്ക് പിന്നോടിയയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്.ഫേസ്ബുക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് ജോജു ഡിലീറ്റ് ചെയ്തത്.
ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകളില്ല, എന്നെ സ്നേഹിക്കുന്നവരുടെ മനസിൽ ഞാൻ എന്നും കാണും. അതിന് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ആവശ്യമില്ല എന്നും താരം വ്യക്തമാക്കി.ഇന്ധനവിലവർദ്ധനവിന് എതിരെ ദേശീപാത തടഞ്ഞുള്ള കോൺഗ്രസിന്റെ പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ള വഴിയാത്രക്കാർ പരസ്യമായി രംഗത്തിറങ്ങി. സമരത്തിനെതിരെ പ്രതി ഷേധിച്ച ജോജു ജോർജിന്റെ കാറിന്റെ ചി ല്ല് കോൺഗ്രസ് പ്രവർത്തകർ തല്ലി ത്തകർത്തു.
വനിതാപ്രവർത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡിസിസി പൊലീസിൽ പരാ തി നൽകി.ജോജു ജോര്‍ജിന്റെ തൃശൂരിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്ര തിഷേധ മാര്‍ച്ച് നടത്തി . മാള വലിയപ്പറമ്പിലെ വീട്ടിലേക്കാണ് പ്ര തിഷേധം. ബാ രിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.ജോജു മദ്യ പിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് സമരക്കാർ പറയുന്നു. എന്നാൽ താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും പരിശോധന നടത്തി ഇതു തെളിയിക്കുമെന്നും ജോജു പറഞ്ഞിരുന്നു.ജോജു ജോജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും അദ്ദേഹം മദ്യ പിച്ചിരുന്നില്ലെന്നും പൊലീസ്. ഇതോടെ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആ രോപണമാണ് പൊളി ഞ്ഞിരിക്കുന്നത്.
