നല്ല വസ്ത്രം പോലും ഇല്ലാത്ത ഒരു അവസ്ഥയിൽ നിന്നാണ് ഇങ്ങനെ എത്തിയത്; അച്ഛനെക്കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ കള്ളം പറയുമായിരുന്നു; അവർ ശരിക്കും സെപ്പറേറ്റഡ് ആണ്; സാമ്പത്തികമായി ഉയർന്നു വരുന്നത് കണ്ടപ്പോൾ അച്ഛൻ വിളിച്ചിരുന്നു – സീരിയൽ നടി രസ്ന പറയുന്നു

രസ്നയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. പാരിജാതം എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ ആരാധകർക്കെല്ലാം സുപരിചിതയാണ് താരം. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു രസ്‌ന ഇപ്പോൾ. സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് താരത്തിന് വളരെയേറെ പ്രായ കുറവാണെന്നത് ഏവരും കൗതുകപൂർവം ആണ് നോക്കിയത്.

അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത ഇരിക്കുകയാണ് താരം ഇപ്പോൾ. കാരണം മുൻപ് അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് താരം മുൻപത്തെ ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. ചെറുപ്പത്തിലെ അച്ഛനുമമ്മയും സെപ്പറേറ്റഡ് ആണെന്ന് താരം പറയുന്നു. പലസ്ഥലത്തും അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ കള്ളം പറഞ്ഞിട്ടുണ്ട്. ബിസിനസ് ആയതുകൊണ്ടുതന്നെ കൂടെ നിൽക്കുന്നില്ല, തിരക്കിലാണ്, പുറത്താണ് എന്നൊക്കെയാണ് പറഞ്ഞിട്ടുള്ളത്. അവർ ശരിക്കും സെപ്പറേറ്റഡ് ആണ്. വീട്ടിൽ അമ്മയും അനുജത്തിയും മാത്രമായിരുന്നു താമസം. പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലത്ത് ആൺ തുണയില്ലാതെ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് മോശമാണ് എന്ന് തോന്നുന്നു.

അച്ഛൻ അതിനിടയിൽ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. കുഞ്ഞുങ്ങൾ ഒക്കെ ആയി ജീവിക്കുകയാണ്. ഒമ്പതിൽ പഠിക്കുമ്പോഴാണ് അവർ വേർതിരിയുന്നത്. ഇതിനുശേഷം വാടക വീട്ടിലേക്ക് മാറി. എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. അമ്മയ്ക്ക് ജോലി ഒന്നും ഇല്ലായിരുന്നു. അങ്ങനെയാണ് അഭിനയ രംഗത്ത് എത്തിയത്. ഇപ്പോൾ അഭിമാനം ഉണ്ട്.

സ്വന്തമായി വീടും വണ്ടിയും എല്ലാം എടുത്തു. നല്ല വസ്ത്രം പോലും ഇല്ലാത്ത ഒരു അവസ്ഥയിൽ നിന്നാണ് ഇങ്ങനെ എത്തിയത്. സാമ്പത്തികമായി ഉയർന്നു വരുന്നത് കണ്ടപ്പോൾ അച്ഛൻ വിളിച്ചിരുന്നു. രസ്നയുടെ സഹോദരി നീനുവും അഭിനയത്തിൽ സജീവമാണ്. സത്യ എന്ന പെൺകുട്ടി എന്ന പരമ്പരയിലൂടെ നീനു പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറി.

Exit mobile version