മലയാളി സിനിമ ആസ്വാദകർ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ശ്രീനിവാസൻ. ഇഷ്ടപ്പെടുന്ന നടൻ എന്ന് പറഞ്ഞാൽ പോരാ അതിലുപരി മികച്ച സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവും എല്ലാമാണ് ഇദ്ദേഹം. അദ്ദേഹത്തിൻറെ ചിത്രങ്ങളെല്ലാം ഇപ്പോഴും ടിവിയിൽ വരുമ്പോൾ കാണുവാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. പേര് പറഞ്ഞാൽ തീരാത്തത്ര സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരൻ്റെ ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് ഇദ്ദേഹം കൂടുതലും എഴുതിയിട്ടുള്ളത്. അതിനാൽ തന്നെ ശ്രീനിവാസൻ കഥകൾക്ക് ആരാധകരും ഏറെ.
സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസ്സിൽ നിൽക്കുന്നു. പല ചിത്രങ്ങളിലും സ്വന്തം അനുഭവങ്ങൾ ചേർത്താൽ എഴുതുന്നത് എന്ന് ശ്രീനിവാസൻ വ്യക്തമാക്കിയിട്ടുണ്ട്. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് അച്ഛൻറെ സ്വഭാവവുമായി സാമ്യമുണ്ട്. കേസുകളോടുള്ള താല്പര്യം അച്ഛൻ്റെ സ്വഭാവത്തിൽ അതിൽ ഉണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയ വീട് തിരികെ വാങ്ങി അതിനെക്കുറിച്ചും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വീടു വിട്ടു ഇറങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നു. മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു വാടകവീട് സംഘടിപ്പിച്ചു. വീട്ടിൽ വച്ചാണ് പല പ്രധാനപ്പെട്ട കാര്യങ്ങൾ നടക്കുന്നത്. വീട്ടിലെ പല വിവാഹങ്ങളും ജോലി കിട്ടുന്നതും അടക്കമുള്ള കാര്യങ്ങൾ ആ വീട്ടിൽ വച്ചായിരുന്നു. പിന്നീട് കുറച്ചു നാളുകൾക്കു ശേഷം മറ്റൊരു സ്ഥലത്ത് വീട് വെച്ചു.
മക്കളിൽ ഒരാൾ ഈ വീട് വായിക്കാൻ വരുന്നുണ്ട് അച്ഛൻ ആദ്യത്തെ സന്ദർഭത്തിൽ ഉടമയോട് പറഞ്ഞിരുന്നു. പിന്നീട് ആ വീട് സ്വന്തമാക്കുകയും ഉണ്ടായി. പ്രതിസന്ധികളെ പ്രായോഗികമായി നേരിടണം. അതിൽ നിന്നും ഒളിച്ചോടരുത്. താരം വ്യക്തമാക്കി.
