നടി ഗായത്രി സുരേഷും സൃഹൃത്തും സഞ്ചരിച്ച വാഹനം ഇടിച്ചു; വണ്ടി തടഞ്ഞുവെച്ച് നാട്ടുകാര്‍

നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാര്‍ തടഞ്ഞു വച്ച് നാട്ടുകാര്‍. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവരുടെ കാര്‍ നാട്ടുകാര്‍ തടഞ്ഞു വച്ചത.് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. നിരവധി വാഹനങ്ങളെ ഇടിച്ചതോടെ ഇവരുടെ കാര്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ജിഷിന്‍ എന്ന ആളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നാട്ടുകാര്‍ കാര്‍ വളഞ്ഞതോടെ ഗായത്രി കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്നയാള് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.

ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് തട്ടികയറുന്നതും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാനാകും.
നിരവധി പേരാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ ചിത്രമായ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ഗായത്രി സുരേഷ്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Exit mobile version