എന്തുചെയ്യണമെന്നറിയാതെ ഒരുപാട് വിഷമിച്ചു. കഥകൾ ഉണ്ടാക്കുന്നവർക്ക് സത്യം പറയേണ്ട കാര്യമില്ലല്ലോ. സത്യമല്ലാത്ത ഓരോ വാർത്ത വരുമ്പോഴും നീറുകയായിരുന്നു. താനും കുടുംബവും അനുഭവിച്ച വേദന വാക്കുകളിലൂടെ വിവരിക്കാനാവില്ല -ജാഫർ ഇടുക്കി

മലയാളികൾക്ക് സുപരിചിതനായ നടനാണ് ജാഫർ ഇടുക്കി. നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കലാഭവൻ മണിയുടെ മരണവും തുടർന്നുണ്ടായ സംഭവങ്ങളിലും മനം മടുത്തു സിനിമ ഉപേക്ഷിച്ചിരുന്ന താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് താരം. തങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടി കുടിപ്പിച്ചു കൊന്നുവെന്നാണ് പൊതുജനം വിചാരിച്ചിരുന്നത്.

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തിൻറെ കൂട്ടുകാരും ബന്ധുക്കളും എല്ലാം പാവപ്പെട്ടവരാണ്. അദ്ദേഹം സിനിമയിൽ വന്നപ്പോഴാണ് കാശ് ഒക്കെ ഉണ്ടായത്. ബാക്കിയെല്ലാവരും സാമ്പത്തികമായി താഴെ നിൽക്കുന്നവരാണ്. പാടി എന്ന് പറയുന്ന സ്ഥലത്ത് തലേ ദിവസങ്ങളിൽ കുറെ ആളുകൾ വന്നു പോയി.

മോശം ചെയ്യാൻ ആണോ നല്ലത് ചെയ്യാൻ ആണോ വന്നവർ വന്നതെന്ന് തരത്തിലുള്ള ചിന്താഗതി അവർക്ക് വന്നതിൽ തെറ്റുപറയാനാവില്ല. മണിയുടെ അവിടെ എപ്പോഴും ആളും ബഹളവും ഒക്കെയാണ്. തെറ്റായ രീതിയിലാണ് ആളുകൾ പലതും സംസാരിച്ചത്. ഈ സംസാരം ഒക്കെ നമ്മളെ കൂടാതെ നമ്മുടെ കുടുംബത്തെയും കുഴപ്പത്തിലാക്കുമോ എന്ന് ഭയന്നിരുന്നു.

എന്തുചെയ്യണമെന്നറിയാതെ ഒരുപാട് വിഷമിച്ചു. കഥകൾ ഉണ്ടാക്കുന്നവർക്ക് സത്യം പറയേണ്ട കാര്യമില്ലല്ലോ. സത്യമല്ലാത്ത ഓരോ വാർത്ത വരുമ്പോഴും നീറുകയായിരുന്നു. താനും കുടുംബവും അനുഭവിച്ച വേദന വാക്കുകളിലൂടെ വിവരിക്കാനാവില്ല. ഇതിനിടയിൽ ആയിരുന്നു മണിയുടെ ആൾക്കാരുടെ ഭീഷണി. എങ്കിലും അവർ ആരും ഉപദ്രവിച്ചില്ല. അദ്ദേഹം പറഞ്ഞു.

Exit mobile version