സിനിമയിൽ ഒന്നിച്ച് അഭിനയിച്ച് ജീവിതത്തിൽ പങ്കാളികളായ നടീനടന്മാർ നിരവധിയുണ്ട്. മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളാണ് ഷാജുവും ചാന്ദിനിയും. ഇരുവരും മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങൾ. ചാന്ദ്നി ഇപ്പോൾ സിനിമയിലില്ല. വിവാഹശേഷം പിൻമാറുകയായിരുന്നു താരം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹം ചെയ്തത്.
പ്രണയകഥ വിവരിക്കുകയാണ് ഇവരിപ്പോൾ. കോമഡി മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് ഷാജു സിനിമയിലെത്തിയത്. ചാന്ദിനി ആവട്ടെ അപ്പോൾ സിനിമയിൽ സജീവം. കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. ഇതിനിടെ അടുത്ത സുഹൃത്തുക്കളുമായി.
പിന്നീടാണ് ഈ ബന്ധം പ്രണയത്തിൽ എത്തുന്നത്. വീട്ടുകാർ ഈ ബന്ധം അറിയുന്നതാകട്ടെ ഫോൺ ബിൽ വന്നപ്പോഴും. ഇതോടെ പരസ്പരം കാണരുതെന്നും സംസാരിക്കരുത് എന്നൊക്കെ വീട്ടിൽനിന്നും പറഞ്ഞു. മിമിക്രികാർക്ക് പെണ്ണ് കൊടുക്കാത്ത സാഹചര്യമായിരുന്നു അപ്പോൾ. ചാന്ദ്നിയുടെ വീട്ടിൽ വിവാഹത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി.
അങ്ങനെയാണ് താരങ്ങൾ ഒളിച്ചോടുന്നത്. മുൻകൂട്ടി യാതൊരു പ്ലാനിങ്ങും ഇല്ലാതെ ആണ് വിവാഹം കഴിച്ചത് എന്ന് ഇവർ പറയുന്നു. വിവാഹത്തിനുശേഷം പിറ്റേദിവസം തന്നെ വീട്ടുകാർ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ മാറി. പിന്നീട് ഇരു വീട്ടുകാരും തമ്മിൽ സംസാരിച്ചു. എല്ലാം പഴയതുപോലെ ആയി. ഒടുവിൽ ഒളിച്ചോടി പോയത് എന്തിനാണെന്ന് തങ്ങൾ തന്നെ ചിന്തിച്ചു. ഇവർ പറഞ്ഞു.
