സാഗർ സൂര്യ എന്ന് നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു പക്ഷെ ഏറ്റവും സുപരിചിതമായിരിക്കും ഇദ്ദേഹം. തട്ടീം മുട്ടീം എന്ന പരമ്പരയിൽ ആദി എന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. ഇതോടെ പ്രേക്ഷകരുടെ ഇടയിൽ പ്രിയപ്പെട്ടവരായി മാറി സാഗർ. കുരുതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലും സാഗർ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കുരുതി യെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സാഗർ.
ഓഡിഷൻ വീഡിയോ പൃഥ്വിരാജിന് അയച്ചുകൊടുത്തു. അദ്ദേഹം ഓക്കേ പറഞ്ഞതിനു ശേഷമാണ് തന്നെ തിരഞ്ഞെടുത്തത്. പിന്നീട് പല അഭിമുഖങ്ങളിലും തൻറെ അഭിനയത്തെക്കുറിച്ച് അദ്ദേഹം നല്ലത് പറയുന്നത് കേട്ടു. അപ്പോൾ വളരെ സന്തോഷം തോന്നി. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ള ആളാണ് അദ്ദേഹം. നുണ പറയാൻ പ്രയാസമാണ്. സാഗർ പറയുന്നു.
പ്രേക്ഷകർക്ക് പരിചയം തട്ടിയും മുട്ടിയും പരമ്പരയിലെ അലസനും മടിയനും മണ്ടനുമായ ആദിയേട്ടനെയാണ്. കുരുതി എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്തതോടെ ഇമേജ് മാറി. തൻറെ അമ്മയുടെ വിയോഗത്തെക്കുറിച്ചും സാഗർ പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു സംഭവം. ആ നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ല. തന്നെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരുന്നത് അമ്മ ആയിരുന്നു. താൻ അഭിനയിക്കുന്നത് കാണുമ്പോൾ ഏറ്റവും സന്തോഷവും അമ്മയ്ക്കായിരുന്നു.
തട്ടീം മുട്ടീം പരമ്പര എല്ലാ എപ്പിസോഡുകളും അമ്മ മുടങ്ങാതെ കാണുമായിരുന്നു. കുരുതി റിലീസായപ്പോൾ അത് കാണുവാനും സന്തോഷം പങ്കിടാനും അമ്മയ്ക്ക് കഴിഞ്ഞില്ല മക്കൾ വിജയ പടവുകൾ കേറുന്നത് അമ്മമാരെ സന്തോഷിപ്പിക്കുക കൂടി ചെയ്യുമല്ലോ എന്ന് സാഗർ പറയുന്നു. മനു വാര്യരാണ് കുരുതി എന്ന ചിത്രം സംവിധാനം ചെയ്തത്.
