സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ഹരമാണ്. അവർ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു. ചില താരങ്ങൾ തങ്ങളുടെ ബാല്യകാല ചരിത്രങ്ങൾ സ്വമേധയാ പങ്കുവയ്ക്കാറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. മറ്റു ചിലരുടെ ബാല്യകാല ചിത്രങ്ങൾ ആരാധകർ കുത്തി പോക്കാറുമുണ്ട്.
പ്രേക്ഷകർക്ക് താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ എപ്പോഴും കൗതുകമാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. അച്ഛനോടൊപ്പം ഇരിക്കുന്ന ഒരു മകനെ ചിത്രത്തിൽ നമുക്ക് കാണാം. മലയാളത്തിലെ പ്രശസ്ത നടനും, സംവിധായകനുമായ അനൂപ് മേനോനാണ് ഈ ചിത്രത്തിലുള്ളത്. ഈ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
തിരുവനന്തപുരത്താണ് താരം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ക്രൈസ്റ്റ് നഗർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കി. ദുബായിലെ ലോ സ്കൂളിൽ അധ്യാപകനായി താരം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് ആയിരുന്നു ഇത്. പിന്നീട് ചില ചാനലുകളിൽ അവതാരകനായി എത്തി ഇദ്ദേഹം.
ഇതിനുശേഷം പരമ്പരയിലും അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് താരം അരങ്ങേറുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച തിരക്കഥാകൃത്തും കൂടിയാണ് ഇദ്ദേഹം. കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെയാണ് താരം സംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്.
