ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പാട്ടിന്റെ ലോകത്തെത്തിയ ഗായികയാണ് രഞ്ജിനി ജോസ്.പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ച രഞ്ജിനി വളരെ വേഗത്തിൽത്തന്നെ ഗായികയായി വളരുകയായിരുന്നു.
ചലച്ചിത്ര പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക് ഗാനം ആലപിച്ചിട്ടുള്ള രഞ്ജിനി സോഷ്യൽ മീഡിയയിലും സജീവമാണ്. പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന രഞ്ജിനി ജോസിന് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരേറെയുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി
പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
രഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകർന്നു പാടിയിരിക്കുന്നത്.എൺപതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി
ഇപ്പോളിതാ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. രഞ്ജിനിയുടെ ഭർത്താവ് റാം നായർ ആയിരുന്നു. 2003ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല, പാതിവഴിയിൽവെച്ച് ബന്ധം വേർപെടുത്തുകയായിരുന്നു. നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്നുവിചാരിച്ചല്ല ഓരോ കാര്യങ്ങളും ചെയ്യുന്നത്.
പലരും ആ ബന്ധം വേണ്ട, വേണ്ട എന്ന് പറഞ്ഞിരുന്നു.ഫ്രിക്ഷൻസ് ഉണ്ടായിരുന്നു ഞങ്ങളുടെ ഇടയിൽ പക്ഷെ എല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിച്ചു. പിന്നെയാണ് മനസ്സിലായത് ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ മാറില്ലെന്ന്. പകരം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങും, അതിലും നല്ലത് ബന്ധം ഉപേക്ഷിക്കുന്നതാണെന്ന് താരുമാനിച്ചു. അദ്ദേഹം ഇന്നും എനിക്ക് പ്രീയപ്പെട്ടവനാണ്. ഒരു പേപ്പറിൽ വെച്ചെന്നു കരുതി മനസ്സിലെ സ്നേഹം ഇല്ലാതാകില്ലല്ലോ
