മാതാപിതാക്കൾ മരണപ്പെട്ടതോടെ വയ്യാതായ ചേട്ടന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത യുവതി; സഹോദര സ്നേഹം അന്യമാകുന്ന ഈ കാലത്ത്, തീരാത്ത സാഹോദര്യ സ്നേഹത്തിന്റെ അനുഭവം പങ്ക് വെയ്ക്കുകയാണ് കോട്ടയം മാങ്ങാനം സ്വദേശിനി പ്രിയ ലാലു

കോട്ടയം: സഹോദര സ്നേഹം അന്യമാകുന്ന ഈ കാലത്ത്, തീരാത്ത സാഹോദര്യ സ്നേഹത്തിന്റെ അനുഭവം പങ്ക് വെയ്ക്കുകയാണ് കോട്ടയം മാങ്ങാനം പ്രേംവില്ലയിൽ പ്രിയ ലാലു.

Mentally Challenged ആയ ഒരു കുട്ടിയെയായിരുന്നു പ്രിയയുടെ മാതാപിതാക്കൾക്ക് ദൈവം നൽകിയത്. പ്രേം സി ആർ എന്നായിരുന്നു അവന്റെ പേര്. മാതാപിതാക്കൾ പ്രായം ആയപ്പോൾ മൂത്ത മകനെയോർത്ത് കണ്ണീരോഴുക്കുന്ന തന്റെ അമ്മയെയാണ് പ്രിയയ്ക്ക് കാണുവാൻ കഴിഞ്ഞത്. കൂടെ ജോലി ചെയ്യുന്നവരുടെ മക്കളുടെ കാര്യങ്ങൾ പറയുമ്പോൾ കണ്ണ് നിറയുന്ന തന്റെ അച്ഛനെയും കണ്ടാണ് പ്രിയ വളർന്നത്.

മാതാപിതാക്കളുടെ കാലശേഷം തന്റെ മകനെ ആര് സംരക്ഷിക്കും എന്ന വിഷമത്തിലായിരുന്നു പ്രിയയുടെ മാതാപിതാക്കൾ. പലപ്പോഴും അവർ പൊട്ടികരഞ്ഞിരുന്നു.. വളരെയധികം നിരാശപ്പെട്ടിരുന്നു. അങ്ങനെ രണ്ടു വർഷത്തിന്റെ ഇടവേളയിൽ പ്രിയയുടെ മാതാപിതാക്കൾ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. 2017 ൽ അച്ഛനും, 2019 ൽ അമ്മയും മരിച്ചു. അങ്ങനെ ഒറ്റയ്ക്കായ സഹോദരന്റെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും, ജീവിതകാലം മുഴുവൻ സംരക്ഷിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കുകയും ചെയ്തു.

എല്ലാ കാര്യത്തിലും സപ്പോർട്ട് ആയത് പ്രിയയുടെ ഭർത്താവ് തന്നെയായിരുന്നു. കൂടെ ജനിക്കുന്ന സുഖമില്ലാത്ത കൂടെപ്പിറപ്പുകളെ മാതാപിതാക്കൾ ഇല്ലാതാവുമ്പോഴും സംരക്ഷിക്കണമെന്നാണ് പ്രിയ ആവശ്യപ്പെടുന്നത്. അങ്ങനെ 2021 ജനുവരിയിൽ പ്രിയ ജീവനുതുല്യം സ്നേഹിച്ചിരുന്ന ചേട്ടനും മരണപ്പെട്ടു. മാങ്ങാനം ആശ്രമം ജങ്ഷന് സമീപമുള്ള തന്റെ ഭവനത്തിൽ വെച്ചാണ് സഹോദരന്റെ സംസ്കാര ശുസ്രൂഷയും നടത്തിയത്.

അതെ.. ഇപ്പോൾ അവരെല്ലാം സ്വർഗത്തിൽനിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്നു…കൂടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ആയി നിന്ന് എന്നെ ബലപ്പെടുത്തിയ ഭർത്താവിന് നന്ദിയുണ്ട്.. വേറൊരാളായി, ശല്യമായി കാണാതെ എന്റെ ബ്രദറിനെ സംരക്ഷിച്ചതിനുള്ള നന്ദി.. ദൈവ സ്നേഹം ചിലപ്പോൾ ഇങ്ങനെയൊക്കെ ആവും നമ്മൾ അനുഭവിക്കുക. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്..

കൂടെ ജനിക്കുന്ന സുഖമില്ലാത്ത കൂടെപ്പിറപ്പുകളെ മാതാപിതാക്കൾ ഇല്ലാതാവുമ്പോഴും സംരക്ഷിക്കണം. ഈസോഷ്യൽ മീഡിയകളിൽ തന്നെ മാതാപിതാക്കളുമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന അത്തരം കുട്ടികളെ ഞാൻ കാണാറുണ്ട്. മാതാപിതാക്കൾ ഇല്ലാതായാലുള്ള അവരുടെ ഭാവി ഓർത്തു അപ്പൊ മനസിലൊരാന്തലാണ് . പ്രിയ പറയുന്നു ..

പ്രിയയുടെ വാക്കുകൾ ഇങ്ങനെയാണ്..

Mentally challenged /psychiatric ആയ കുട്ടികളുള്ള മാതാപിതാക്കൾ എന്നും കേൾക്കുന്ന ഒരു പഴമൊഴി ഉണ്ട്. ദൈവം കൂടുതൽ സ്നേഹിക്കുന്നത് കൊണ്ടാണ് ഈ കുഞ്ഞിനെ മാറ്റാർക്കും കൊടുക്കാതെ ദൈവം നിനക്ക് തന്നതെന്നു.. അങ്ങനെ എന്റെ മാതാപിതാക്കൾക്കും കിട്ടി എന്റെ മൂത്ത സഹോദരനെ… ജീവിതകാലം മുഴുവൻ സംരക്ഷിച്ചു, പലപ്പോഴും പൊട്ടികരഞ്ഞു, നിരാശപ്പെട്ടു. സഹോദരനിൽ വരുന്ന മാറ്റങ്ങൾ കണ്ടു സങ്കടപെട്ട് ഞാനെന്ന ഒരു ജന്മവും കൂടെ. എത്ര കുട്ടികളെ ഞാൻ പഠിപ്പിച്ചതാ ദൈവമേ എന്റെ കുഞ്ഞു മാത്രം ഇങ്ങനെ ആയിപോയതെന്താന്ന് ദൈവത്തോട് ചോദിച്ചു കണ്ണീരോഴുക്കുന്ന എന്റെ അമ്മ.

കൂടെ ജോലിചെയ്യുന്നവരുടെ മക്കളുടെ കാര്യങ്ങൾ പറയുമ്പോൾ കണ്ണ് നിറയുന്ന എന്റെ അച്ഛൻ.. എന്നെ പഠിപ്പിക്കുന്നത് അച്ചന് ഒരു craze ആരുന്നുന്നു തോന്നുന്നു ഇപ്പോൾ. ജേർണലിസത്തിലും, ഇംഗ്ലീഷിലും പിജി എടുപ്പിച്ചു, B. Ed എടുപ്പിച്ചു.വിവാഹവും കഴിപ്പിച്ചു.പിന്നീട് M. Phil -ലും ഞാൻ നേടി.

കാലം മുന്നോട്ട് പോയികൊണ്ടിരുന്നു . മാതാപിതാക്കൾ വയ്യാതായി. 2017ൽ അമ്മയും,2019-ൽ അച്ഛനും പോയി. ഇതോടെ വയ്യാതായ എന്റെ ചേട്ടന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. നീയേ അവനെ നോക്കാനുള്ളു എന്ന് പണ്ടേപ്പോഴും അമ്മ എന്നോട് പറഞ്ഞിരുന്നു.ഒരു കുഞ്ഞിനെ നോക്കുന്ന പോലെ നോക്കി. തീരെ വയ്യാതായപ്പോൾ ഞാൻ പറഞ്ഞു നമ്മുടെ അമ്മയേയും ഡാഡിയും ഉള്ളെടുത്തു കുഞ്ചാഛനും(അങ്ങനാരുന്നു ഞാൻ വിളിച്ചിരുന്നത് )പൊയ്ക്കോ എന്ന്…2021 ജനുവരിയിൽ അങ്ങനെ എന്റെ ചേട്ടനും അവരുടെ അടുത്തെത്തി.

അതെ.. ഇപ്പോൾ അവരെല്ലാം സ്വർഗത്തിൽനിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്നു…കൂടെ എല്ലാ കാര്യത്തിലും support ആയി നിന്ന് എന്നെ ബലപ്പെടുത്തിയ husbandinu നന്ദിയുണ്ട്. വേറൊരാളായി, ശല്യമായി കാണാതെ എന്റെ ബ്രദറിനെ സംരക്ഷിച്ചതിനു. ദൈവ സ്നേഹം ചിലപ്പോൾ ഇങ്ങനെയൊക്കെ ആവും നമ്മൾ അനുഭവിക്കുക.

എല്ലാവരോടും പറയാനുള്ളത് കൂടെ ജനിക്കുന്ന സുഖമില്ലാത്ത കൂടെപ്പിറപ്പുകളെ മാതാപിതാക്കൾ ഇല്ലാതാവുമ്പോഴും സംരക്ഷിക്കണം.ഈ groupil തന്നെ മാതാപിതാക്കളുമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന അത്തരം കുട്ടികളെ ഞാൻ കാണാറുണ്ട്. അപ്പൊ മനസിലൊരാന്തലാണ് മാതാപിതാക്കൾ ഇല്ലാതായാലുള്ള അവരുടെ ഭാവി ഓർത്തു.

Exit mobile version