ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേര്‍ പെടുത്തിയത്’; ശരിയ്ക്കും അതൊരു വേദനയാണ് ! തുറന്നു പറഞ്ഞ് അഞ്ജലി നായർ

ദൃശ്യം 2 ൽ നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അഞ്ജലി നായർ. അതുകൊണ്ട് തന്നെ ദൃശ്യം 2 ഇറങ്ങിയതിനു ശേഷം അഞ്ജലിയെ തേടി മികച്ച അഭിപ്രായങ്ങളും മറ്റുമാണ് വന്നത്. എന്നാൽ ഇതിനിടയിൽ പോലും താരത്തിനിടെ കുടുംബജീവിതത്തെ കുറിച്ച് തെറ്റായ തരത്തിലുള്ള വിമർശങ്ങളും കുത്തിപൊക്കലും മറ്റും ഉണ്ടാകുകയും ചെയ്തു.

തുടർന്നാണ് ഇന്നിപ്പോൾ താരം എന്താണ് യഥാർത്ഥത്തിൽ ഉള്ള സംഭവമെന്ന് വിവരിയ്ക്കുകയാണ്.“ദൃശ്യം 2വിന്റെ വിജയാഘോഷത്തില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് പേര്‍ പറഞ്ഞ കാര്യം, ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേര്‍പെടുത്തിയതെന്ന് പറഞ്ഞ് ഒരുപാര് മെസേജുകളും പരാമര്‍ശങ്ങളും വന്നിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ല. ഞങ്ങളൊരു നാലഞ്ച് വര്‍ഷമായി പിരിഞ്ഞിട്ട്. ദൃശ്യം 2വല്ല കാരണം. ദൃശ്യം പോലൊരു സിനിമയില്‍ വലിയ കഥാപാത്രം കിട്ടിയപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ മറന്നു പോയെന്നൊക്കെ മെസേജുകള്‍ വന്നിരുന്നു.

പക്ഷെ എന്ന അറിയുന്നവര്‍ക്കും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും അറിയാം അഞ്ച് വര്‍ഷത്തോളമായി ആ സംഭവങ്ങള്‍ നടന്നിട്ട്. എന്നാല്‍ അത്തരം പോസ്റ്റുകളും മെസേജുകളും കണ്ടപ്പോള്‍ അത് വേദനയായി. ശരിക്കും സങ്കടമാണ്. കാലം കടന്നു പോകുമ്പോള്‍ അവര്‍ക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് കരുതുന്നു.” എന്നായിരുന്നു അഞ്ജലിയുടെ വാക്കുകൾ. അഞ്ജലി നായരും അനീഷ് ഉപാസനയുമായുള്ള വിവാഹ മോചന വാർത്തകൾ ആളുകൾ ഏറ്റെടുത്ത് തന്നെ ദൃശ്യം 2 നു ശേഷമായിരുന്നു. അഞ്ജലിയുടെയും അനീഷിന്റെയും മകളായ ആവണി അഞ്ജലിയ്ക്കൊപ്പമാണ് ഉള്ളത്.

Exit mobile version