മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിനായകന്‍. പലപ്പോഴും സംസ്ഥാനത്ത് നടക്കുന്ന പല വിഷയങ്ങളിലും പ്രതികരിച്ച് രംഗത്ത് എത്താറുണ്ട്. മിക്കപ്പോഴും സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച് വ്യത്യസ്തമായ രീതിയിലാണ് നടന്‍ വിനായകന്‍ പ്രതികരിക്കാറുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന അധിക്ഷേപ മെസേജിനോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍. രതീഷ് നാരായണന്‍ എന്ന യുവാവ് അയച്ച മെസേജാണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്.
‘സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ നാറി നിനക്ക്… നിന്നെ പോലെ ചെറ്റത്തരം അങ്ങേര് കാണിക്കില്ല.. എന്തായി മറ്റേ മീ ടൂ..’ എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.
സുരേഷ് ഗോപി ഒല്ലൂര്‍ പൊലീസ് എസ്‌ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയുടെ ഗൂഗിള്‍ സെര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് പ്രതികരണവുമായി വിനായകന്‍ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് താരത്തെ അധിക്ഷേപിച്ചും വിമര്‍ശിച്ചും കൊണ്ടുള്ള കമന്റുകളും സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടത്.
ദളിത് ആക്ടിവിസ്റ്റായ യുവതിയാണ് വിനായകന് എതിരെ മീടു ആരോപണം ഉന്നയിച്ചത്. യുവതിയോട് അപമര്യാദയായി പെരുമാറിയ പരാതിയില്‍ വിനായകന്‍ തെറ്റ് സമ്മതിച്ചിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഫോണില്‍ വിളിച്ച യുവതിയോട് അശ്ലീല ചുവയോടെ വിനായകന്‍ സംസാരിച്ചു എന്നായിരുന്നു പരാതി.
