എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി 16കാരിയായ അമ്മ കോട്ടയം മെഡിക്കല്‍ കോളേജില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

stop violence children and abuse in family concept

ഗാന്ധിനഗര്‍: എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ചികിത്സ തേടി 16 വയസുകാരിയായ അമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. അമ്മയുടെ പ്രായം 16 വയസാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ജില്ലാ ശിശുക്ഷേമ സമിതിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇതോടെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരെ അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ എട്ടുമാസമായ രണ്ടാമത്തെ കുട്ടിയെയാണ് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതിഗുരുതരാവസ്ഥയിലാണ്.

ഒരുവര്‍ഷം മുന്‍പ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് മരിച്ചെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കി. ഇടുക്കി ജില്ലയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ താമസിക്കുകയാണ് പെണ്‍കുട്ടിയും കുടുംബവും. പെണ്‍കുട്ടിയുടെ മാതാവും ഇവരോടൊപ്പമുണ്ട്. നേരത്തേ ഇവര്‍ ഈരാറ്റുപേട്ട ഭാഗത്താണ് താമസിച്ചു വന്നിരുന്നത്. ഈ സമയത്താണ് ഇവരുടെ വിവാഹം നടന്നതെന്ന് കരുതുന്നു.

Exit mobile version