കൊല്ലം ഭാര്യ ഭരിക്കും, എറണാകുളത്ത് ഭര്‍ത്താവിന്റെ സേവനവും; കളക്ടര്‍ ഫാമിലിക്ക് ആശംസാപ്രവാഹം

കൊച്ചി: കൊല്ലം ഭാര്യ ഭരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സേവനം എറണാകുളത്താണ്. ഈ കളക്ടര്‍ ഫാമിലിക്ക് ഇപ്പോള്‍ ആശംസകള്‍ നേരുകയാണ് സൈബര്‍ ലോകം. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യയാണ് അഫ്സാന പര്‍വീണ്‍.

എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറാണ് അഫ്സാന പര്‍വീണ്‍. ജാഫര്‍ മാലിക്കിന് മുമ്പേ എറണാകുളം കളക്ടറേറ്റില്‍ അഫ്സാന പര്‍വീണ്‍ എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറായി എത്തിയിരുന്നു.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയില്‍ നിന്നാണ് ജാഫര്‍ മാലിക് കളക്ടര്‍ പദവിയിലെത്തുന്നത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ചുമതല പിന്നീട് അഫ്സാനക്കായിരുന്നു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അധിക ചുമതലയും അഫ്സാനക്കായിരുന്നു. ഇരുവര്‍ക്കും ആശംസാപ്രവാഹമാണ് ഇപ്പോള്‍.

Exit mobile version