കേരളം കാണാൻ വന്ന ഇംഗ്ലണ്ടുകാരി; വരൻ മലയാളിയും. വിവാഹം കഴിച്ചത് സ്വന്തം മകനെ സാക്ഷിയാക്കി

ആർക്കും പ്രണയം എപ്പോൾ വേണമെങ്കിലും എവിടെവെച്ചും ആരോടും തോന്നാം, അങ്ങനത്തെ ഒരു പ്രണയം വിവാഹമാണ് ശ്രെദ്ധേയം ആകുന്നത്. ഇരുവരും വിവാഹം കഴിച്ചത് സ്വന്തം മകനെ സാക്ഷിയാക്കി,കോവളത്തുള്ള ആവാടുതുറ ദേവീക്ഷേത്രത്തിൽ വെച്ചാണ്ഇരുവരുടെയും വിവാഹം നടന്നത്

ഇംഗ്ലണ്ടുകാരിയായ മിരാൻഡയായിരുന്നു വധു, വരൻ കോവളം സ്വദേശി അരുൺ ചന്ദ്രനായിരുന്നു. ഇവരുടെ പ്രണയത്തിൽ ഒരാൾക്ക് കൂടി പങ്ക് ഒണ്ട്, അത് മറ്റാരുമല്ല മിരാൻഡയുടെ സൈക്ക എന്ന വളർത്ത് നായയാണ്, ആദ്യത്തെ ലോക്‌ഡൗണിന് മുംബ് കേരളം കാണാൻ വന്നതായിരുന്നു മിരാൻഡ, അപ്പോഴാണ് കോവിഡ് വരുന്നതും ഇന്ത്യ മുഴുവൻ അടച്ച് ഇടുന്നതും, കോവളത്ത് വരുന്ന വിനോദ സഞ്ചാരികൾക്ക് സീ സർഫിങ് പഠിപ്പിക്കുന്ന വ്യക്തിയാണ് അരുൺ ചന്ദ്രൻ. മിരാൻഡ കോവളത്ത് എത്തിയപ്പോൾ താമസിച്ചിരുന്നത് അരുണിന്റെ വീടിന്റെ അടുത്തായിരുന്നു

ഒരു ദിവസം മിരാൻഡയുടെ നായ സൈക്കയെ കാണാതാവുകയായിരുന്നു, പിന്നിട് അരുൺ ചന്ദ്രനാണ് നായയെ കണ്ടെത്തി മിരാൻഡയെ ഏൽപിച്ചത്, അതിന് ശേഷം അരുൺ ചന്ദ്രൻ കോഫി കുടിക്കാൻ മിരാൻഡയെ ക്ഷണിക്കുകയായിരുന്നു, തുടർന്ന് അരുൺ ചന്ദ്രന്റെ ക്ഷണം സ്വീകരിച്ച് കോഫി കുടിക്കാൻ പോയ ഇരുവരും അവരവരുടെ സങ്കടം അങ്ങോട്ടും ഇങ്ങോട്ടും പങ്ക് വെക്കുകയായിരുന്നു, ശേഷം ഇരുവരും സുഹൃത്തുക്കൾ ആവുകയും ആ ബന്ധം പ്രണയത്തിൽ ചെന്ന് അവസാനിക്കുകയും ആയിരുന്നു, അതിന് ശേഷം ഇംഗ്ലണ്ടിൽ പോകാൻ അവസരം ലഭിച്ചെങ്കിലും ഇരുവരും വേർപിരിയാൻ പറ്റാത്ത രീതിയിൽ അടുത്തിരുന്നു

ഇതിനിടയിൽ മിരാൻഡ ഗർഭിണിയായി കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അരുണിന്റെ ബന്ധുക്കൾ ഏറെ സന്തോഷിക്കുകയാണ് ചെയ്‌തത്‌, ഗർഭിണിയായ മിരാൻഡ മൂന്ന് മാസങ്ങളക്ക് മുംബ് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു, മകൻറെ പേര് സായി ആർതർ ലിറ്റിൽ ഫുഡ് എന്നാണ്, കുഞ്ഞ് ജനിച്ച ശേഷം കുടുംബാംഗളുടെ തീരുമാനപ്രകാരം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു, അങ്ങനെ മകന്റെ മുന്നിൽ വെച്ചാണ് ഇരുവരും കഴിഞ്ഞ ദിവസം താലി ചാർത്തിയത്,മിരാൻഡ ലണ്ടനിലെ സ്വകാര്യ സംരംഭകയാണ്, ഇരുവരുടെയയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്

Exit mobile version