ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച ഓണപ്പാട്ടുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. തസ്‌കരവീരന്‍, വജ്രം എന്നീ സിനിമകളൊരുക്കിയ പ്രമോദ് പപ്പനാണ് സംവിധാനം. ഓണക്കാലം ഓര്‍മ്മക്കാലം എന്ന തലക്കെട്ടില്‍ പ്രമോദ് പാപ്പനിക് അപ്രോച്ച് എന്ന ടാഗ് ലൈനിലാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്.
ജനാര്‍ദനന്‍ പുതുശേരിയുടേതാണ് വരികള്‍. കറുത്ത വസ്ത്രത്തില്‍ ആടിപ്പാടിയാണ് ബോബി ചെമ്മണ്ണൂരില്‍ ഗാന രംഗത്തില്‍ ഉള്ളത്. ശിഹാബ് ഒങ്ങല്ലൂരാണ് ക്യാമറ. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കലാഭൈരവന്‍ മമ്മൂക്ക എന്ന ഗാനവുമായി പ്രമോദ് പപ്പന്‍ എത്തിയിരുന്നു.
