സുരക്ഷാജീവനക്കാരെ കെജിഎഫ് മോഡലിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് തുടർച്ചയായി; നാടിനെ വിറപ്പിച്ച 19കാരൻ സീരിയൽ കില്ലർ

ഭോപാൽ: ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലറെ പിടികൂടിയ ആശ്വാസത്തിലാണ് മധ്യപ്രദേശ് പോലീസ്. പത്തൊമ്പതുകാരനായ പ്രതി പിടിയിലായി. നാലു സുരക്ഷാജീവനക്കാരെ ഉറക്കത്തിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ കെസ്‌ലി സ്വദേശി ശിവപ്രസാദിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചുറ്റിക, വടിവാൾ, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. അടുത്തതായി പോലീസുകാരെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഇയാൾ അന്വേഷണോദ്യോഗസ്ഥർക്ക് മൊഴിനൽകി.

സൂപ്പർഹിറ്റ് ചിത്രം ‘കെ.ജി.എഫി’ൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കൊലപാതകപരമ്പര നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി.ഒ ാഗസ്റ്റ് 28-നും സെപ്റ്റംബർ ഒന്നിനും ഇടയിലായി സാഗർ നഗരത്തിൽ മൂന്നുപേരും ഭോപാലിൽ ഒരാളുമാണ് ശിവപ്രസാദിന്റെ ക്രൂരതയിൽ ജീവൻ വെടിഞ്ഞത്.

സിനിമയിലെ കൊലയാളി കഥാപാത്രത്തെപ്പോലെ പേരെടുക്കുകയായിരുന്നു ‘റിപ്പർ ശൈലി’യിൽ ഇരുളിന്റെ മറവിൽ ആക്രമണം നടത്തിയ പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഭോപാലിൽ നടത്തിയ കൊലപാതകം സിസിടിവിയിൽ പതിഞ്ഞിരുന്നു. നിക്കറും ബനിയനും ധരിച്ചെത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന സുരക്ഷാജീവനക്കാരന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

മറ്റാരും കണ്ടില്ലെന്ന് ഉറപ്പാക്കിയശേഷം സംഭവസ്ഥലത്തുനിന്ന് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. കൊലപാതകത്തിനുശേഷം ഇരകളിലൊരാളുടെ മൊബൈൽഫോൺ പ്രതി കൈക്കലാക്കിയിരുന്നു. ഈ ഫോണിന്റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് ശിവപ്രസാദിനെ കുടുക്കിയത്.

Exit mobile version