ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍; ഒളിമ്പിക്‌സ് ഹോക്കിയില്‍ ആദ്യമായി സെമിയില്‍

ഒളിമ്പിക്‌സ് ഹോക്കി ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ നിതകള്‍ ഹോക്കി ഫൈനലില്‍ ഇടംപിടിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്നു രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്.

മത്സരത്തില്‍ 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളാണ് ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്. മിന്നുന്നൊരു ഡ്രാഗ് ഫ്‌ളിക്കിലൂടെയായിരുന്നു ഗുര്‍ജിത്തിന്റെ ഗോള്‍ നേട്ടം.

Exit mobile version