ഈ കുട്ടി ചെറിയ കുട്ടിയല്ല.. കോവിഡ് ഭീതിയിൽ കേരളം പകച്ചു നിന്നപ്പോഴും, സധൈര്യം ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച ജനപ്രതിനിധി. വിജയപുരം 15 വാർഡിൽ നിന്നും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ് സോമൻകുട്ടി

കോട്ടയം:കോവിഡ് മഹാമാരിയിൽ സംസ്ഥാനം പകച്ചു നിന്നപ്പോഴും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച ഒരു ജനപ്രതിനിധിയുണ്ട് അങ്ങ് കോട്ടയം വടവാതൂരിൽ. കോവിഡ് ഭയത്താൽ സർക്കാർ നിരവധി ആഴ്ചകൾ പൂർണമായും ലോക്ക് ഡൌൺ ഏർപ്പെടുത്തിയപ്പോഴും വടവാതൂർ കവലയിൽ നാട്ടുകാർക്ക് കാവലാളായി ഒരാളുണ്ടായിരുന്നു. ഭയമില്ലാതെ… സന്നദ്ധ പ്രവർത്തകനായി … ജനപ്രതിനിധിയായി .. സംരക്ഷകനായി … അങ്ങനെ എല്ലാമെല്ലാമായി … അതാണ് ഈ വടവാതൂർകാരൻ സോമൻകുട്ടി..

സ്വന്തം പഞ്ചായത്തിലെ എന്ന് മാത്രമല്ല, ലോകഃഡൗണിൽ സാധനങ്ങളും, മരുന്നുകളും വാങ്ങുവാൻ ബുദ്ധിമുട്ടിയവർക്കും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആവശ്യവസ്തുക്കളും മരുന്നും എത്തിച്ച് നൽകിയതും വാർത്തയിൽ ഇടംപിടിച്ചിരുന്നു. കൂടാതെ ലോകഃഡൗണിൽ ഭക്ഷണമില്ലാതെ അലഞ്ഞവർക്കും നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡ്, പഴയ ബസ്സ്റ്റാൻഡ്, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ ഭക്ഷണമെത്തിച്ച് നൽകുന്നതിനും ഇദ്ദേഹം പ്രധാന പങ്കു വഹിച്ചു. പോലീസ് അധികാരികൾക്കും, മറ്റു സന്നദ്ധപ്രവർത്തകർക്കും ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് സോമൻകുട്ടി വീടണയുമ്പോൾ രാത്രി 9 മണിയാകും.

വടവാതൂർ വെളോ പറമ്പിൽ കൃഷ്ണന്റെയും തങ്കമ്മയുടെയും ഇളയമകനായി ജനിച്ച സോമൻകുട്ടി നാട്ടിലെ അറിയപ്പെടുന്നൊരു രാഷ്ട്രീയ നേതാവാണ്. ഇവരുടെ ആറു മക്കളിൽ ഒരുവനായ സോമൻകുട്ടി ചെറുപ്പം മുതലേ കോൺഗ്രസ്സ് പ്രവർത്തകനായാണ് വളർന്നത്. ഐ എൻ ടി യു സി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തകനായി കടന്നു വന്ന സോമൻകുട്ടി പഴയ കോട്ടയം എം എൽ എ ആയിരുന്ന വി എം മാർക്കോസിന്റെ അനന്തരാവരാണ്..

വിജയപുരം അഞ്ചാം വാർഡിൽ (എം ആർ എഫ് ) കഴിഞ്ഞ അഞ്ചു വർഷം ജനപ്രതിനിധിയായി സേവനാമനിഷ്ഠിച്ചിട്ടുണ്ട്. വലിയപാറയിൽ 60 വർഷമായി താമസിച്ചിരുന്ന അമ്പതോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുവാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുൻകൈയെടുത്തിട്ടുണ്ട്. ഗാന്ധിനഗർ കോളനിയിലെ എട്ടോളം കുടുംബങ്ങൾക്ക് ആധാരം പേരിലേക്ക് എടുത്ത് നൽകുവാനും ചുക്കാൻ പിടിച്ചത് സോമൻകുട്ടിയായിരുന്നു.

വലിയപാറ പ്രദേശത്തു നാലുചക്ര വാഹനങ്ങൾ കടന്നുവരുന്ന രീതിയിൽ പുതിയ വഴികളും നൽകുന്ന പ്രവർത്തനത്തിന് മുൻകൈയെടുത്ത്. കുടിവെള്ള പദ്ധതികൾ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് സ്വരൂപിച്ച് ശാസ്താംകടവ് റോഡ് നിർമിക്കുന്നതിലും ചുക്കാൻ പിടിച്ചത് സോമൻകുട്ടി തന്നെയായിരുന്നു.

വിജയപുരം പതിനഞ്ചാം വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ് സോമൻകുട്ടി ഇപ്പോൾ. വിജയിച്ചാൽ എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തുവാൻ താൽപര്യപ്പെടുന്നത് എന്ന് ചോദിച്ചപ്പോൾ ദാ വന്നു ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ നീണ്ട നിര..

യുവാക്കൾക്കുള്ള കളിസ്ഥലനിർമാണവും, വടവാതൂർ പൊൻപള്ളി പള്ളിയുമായി ബന്ധപ്പെട്ട് ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് സോമൻകുട്ടിയുടെ സ്വപ്ന പദ്ധതി. കൂടാതെ വടവാതൂർ ജങ്ഷനിൽ ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തികമാക്കുവാനും ശ്രെമിക്കുമെന്നാണ് സോമൻകുട്ടി ഒറ്റ ശ്വാസത്തിൽ പറഞ്ഞത്.

പൊൻപള്ളി പള്ളിയെയും മണർകാട് പള്ളിയെയും ബന്ധപ്പെടുത്തി ഒരു ജലഗതാഗത മാർഗം കൊണ്ട് വരാൻ താല്പര്യമുണ്ട് സോമൻകുട്ടിക്ക്. പക്ഷെ ഇത് പ്രവർത്തികമാകണമെകിൽ താൻ മാത്രമല്ല , മറ്റു പല ജനപ്രതിനിധികളും മനസ്സ് വെച്ചാൽ മാത്രമേ നടക്കൂ എന്നതാണ് ഇദ്ദേഹത്തിന്റെ മുൻപിലുള്ള വെല്ലുവിളി.

സോമൻകുട്ടിക്ക് ഭാര്യയും നാല് മക്കളുമുണ്ട്. വടവാതൂർ സ്വദേശിയായ സോമൻകുട്ടിക്ക് പതിനഞ്ചാം വാർഡിൽ ചെറിയൊരു കടയുണ്ട്. പണിസാധനങ്ങൾ വാടകക്ക് കൊടുക്കുന്ന ഈ കടയിൽ സോമൻകുട്ടി എപ്പോഴുമുണ്ടാകും. പതിനഞ്ചാം വാർഡിലെ ജനങ്ങൾക്ക് ഒപ്പം എപ്പോഴുമുണ്ടാവുക എന്ന ഉദ്ദേശത്തിലാണ് സോമൻകുട്ടി, ഈ കടയുമായി പതിനഞ്ചാം വാർഡിൽ തന്നെ കഴിച്ചു കൂട്ടുന്നത്.. എന്തായാലും നാട്ടുകാരിൽ ചിലരുടെ അഭിപ്രായത്തിൽ “ഈ കുട്ടി ചെറിയൊരു കുട്ടിയല്ല” .

Exit mobile version