രാഷ്ട്രീയ കേരളം ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം; ജനവിധി തേടുന്നത് 957 സ്ഥാനാർഥികൾ

തിരുവനന്തപുരം: വരുന്ന അ‍ഞ്ചു കൊല്ലത്തെ ഭറണാധികാരികളെ തീരുമാനിക്കാൻ ഇന്ന് കേരളത്തിന്റെ വിധിയെഴുത്ത്. ഇന്ന് രാവിലെ ഏഴിന് പോളിം​ഗ് ആരംഭിക്കും. വൈകുന്നേരം ഏഴുവരെ സമ്മതിദായകർക്ക് തങ്ങളുടെ വോട്ടവകാശംമ വിനിയോ​ഗിക്കാൻ അവസരമുണ്ട്. 957 സ്ഥാനാർഥികളാണ് ഇക്കുറി ജനവിധി തേടുന്നത്.

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. അസാധാരണമായ പോരാട്ടത്തിനൊടുവിലാണ് ജനവിധി. നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ചൊവ്വാഴ്ച നടക്കുന്നത്. മുൻ കാലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇക്കുറി തെരഞ്ഞെടുപ്പ് പോര്. നേരത്തേ, എൽഡിഎഫ് – യുഡിഎഫ് നേർക്കുനേർ പോരാട്ടമായിരുന്നു എങ്കിൽ ഇക്കുറി ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം ശക്തമായ സാന്നിധ്യമാണ്. പത്തോളം മണ്ഡലങ്ങളിൽ ശക്തമായ ചതുഷ്കോണ മത്സരവും നടക്കുന്നു.

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആൾമാറാട്ടവും തടയാൻ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും വൈകുന്നേരം അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ പ്രത്യേക സജ്ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

പോളിം​ഗ് ബൂത്തിലെത്തുമ്പോൾ താഴെ പറയുന്നവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ സമ്മതിദായകർ കയ്യിൽ കരുതണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പാസ്‌പോര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ആധാര്‍ കാര്‍ഡ് സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാസ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല) പാന്‍ കാര്‍ഡ് കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ് തൊഴില്‍പദ്ധതി ജോബ് കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ് എം.പി./എം.എല്‍.എ./എം.എല്‍.സി. എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോ​ഗിക്കാം.

കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു ആദ്യം നടന്നത്.

Exit mobile version