ബോസ്റ്റൺ: കൊറോണ വൈറസിൻറെ പുതിയ വകഭേദങ്ങളുടെ അതിവേഗ വ്യാപനശേഷിക്കു കാരണം അവയുടെ ‘സ്പൈക് പ്രോട്ടീൻ’ ക്ഷമതയെന്നു പുതിയ പഠനം.
ചൈനയിലെ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിനെക്കാൾ സ്പൈക്ക് പ്രോട്ടീൻ ദൃഢത പുതിയ വകഭേദങ്ങൾക്കുണ്ടെന്നാണു സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണപഠനത്തിൽ പറയുന്നത്. ശരീരകോശങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് എണ്ണം പെരുകാനും വ്യാപിക്കാനും വൈറസിനെ സഹായിക്കുന്നതാണ് കൊളുത്തുകളാണ് സ്പൈക്ക് പ്രോട്ടീൻ.
വുഹാനിലെ വൈറസിന് 100 സ്പൈക്കുകളുണ്ടെങ്കിൽ ഇവയിൽ 50 എണ്ണം മാത്രമേ പ്രവർത്തനക്ഷമമായിരിക്കൂ. എന്നാൽ പുതിയ വകഭേദങ്ങളിൽ 90 സ്പൈക്കുകളെങ്കിലും പ്രവർത്തനക്ഷമവുമായിരിക്കുമെന്ന് ഗവേഷണത്തിൻറെ ഭാഗമായ ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലെ ബിംഗ് ചെൻ പറഞ്ഞു
