വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം മെയ് 15 മുതൽ… വിശദീകരണം ഇങ്ങനെ…

ന്യൂയോർക്ക്: ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനം ഉയർന്നിരിക്കുന്ന വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരും. സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയർന്നതോടെ വാട്സ്ആപ്പ് കമ്പനി വ്യക്തത നൽകി നേരത്തെ രംഗത്തെത്തിയിരുന്നു.

ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി.

വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന് ആവർത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്നാണ് പറയുന്നത്.

വ്യക്തികൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങൾ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു.

Exit mobile version