കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു. ഈ മാസം ഒന്ന് മുതല്‍ ഡല്‍ഹിയിലുണ്ടായിരുന്ന ഗവര്‍ണര്‍ ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. അദേഹം കേരളാഹൗസിലടക്കം വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

ഡല്‍ഹിയില്‍ കഴിഞ്ഞദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയമാവുകയോ നിരീക്ഷണത്തില്‍ പോവുകയോ ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

 

Exit mobile version