കോവാക്‌സീന്‍ മൂന്നാംഘട്ട മനുഷ്യ പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി. ഡല്‍ഹി, മുംബൈ അടക്കം 19 ഇടങ്ങളില്‍ 28,500 പേരിലാണ് പരീക്ഷണം നടത്തുക. അതേസമയം. രാജ്യത്തു കോവിഡ് വാക്സീന്റെ വിലയില്‍ ആശയക്കുഴപ്പത്തിനു സാധ്യത.
അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഇന്ന് 90 ശതമാനത്തിലെത്തിയേക്കും. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്നലെ 70,000 ത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. പ്രതിദിന കേസുകള്‍ 55,000 ത്തിനടുത്താണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 7,539 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 16,177 പേര്‍ രോഗമുക്തി നേടി. കര്‍ണാടക 5,778… ആന്ധ്ര 3620… തമിഴ്‌നാട് 3077 എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ എണ്ണം.
