കമന്റുകളേക്കാള്‍ സഭ്യത ചിത്രങ്ങള്‍ക്കുണ്ട്; ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്‌നം: വൈറല്‍ ഫോട്ടോഷൂട്ടില്‍ ദമ്പതികളുടെ പ്രതികരണം ഇങ്ങനെ

സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായി ഒരു വിവാഹ ഫോട്ടോഷൂട്ട്. തൃശൂരിലെ വെഡ്ഡിങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിത്രത്തെ ആക്ഷേപിച്ചാണ് മിക്ക കമന്റുകളും. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായി ഒരു വിവാഹ ഫോട്ടോഷൂട്ടി. തൃശൂരിലെ വെഡ്ഡിങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിത്രത്തെ ആക്ഷേപിച്ചാണ് മിക്ക കമന്റുകളും. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ദമ്പതികളുടെ സമ്മതത്തോടെയാണ് ചിത്രങ്ങള്‍ തങ്ങളുടെ പേജില്‍ പങ്കുവച്ചതെന്ന് ഫോട്ടോഗ്രാഫര്‍ അഖില്‍ കാര്‍ത്തികേയന്‍ വ്യക്തമാക്കുന്നു. സേവ് ദ ഡേറ്റ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതെങ്കിലും വിവാഹത്തിന് ശേഷമാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു.

പരമ്പരാഗത ശൈലിയലുള്ള ചിത്രങ്ങള്‍ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തതെന്ന് ഋഷി കാര്‍ത്തിക് പറയുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയ അഖില്‍ കാര്‍ത്തികേയന്‍ കുടുംബസുഹൃത്താണ്. വാഗമണ്ണിലായിരുന്നു ഷൂട്ടിംഗ്.

”എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല, ബന്ധുക്കള്‍ക്ക് പ്രശ്‌നമില്ല. പിന്നെ സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോള്‍ വസ്ത്രം ധരിച്ചിട്ടുണ്ട്.’

‘ഷോര്‍ട്‌സിന്റെയും സ്ലീവ്ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്‌നം.’ ‘സാരിയുടെ കുറച്ചു ഭാഗം മാറിയാല്‍ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളില്‍ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാള്‍ സഭ്യത എന്തായാലും ഈ ചിത്രങ്ങള്‍ക്കുണ്ട് എന്നാണ് വിശ്വാസം” ഋഷികാര്‍ത്തിക് വ്യക്തമാക്കുന്നു.

”കൊലപാതകമോ പീഡനമോ പിടിച്ചു പറിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തിട്ടില്ല. അതു ചെയ്യുന്നവര്‍ ഒരു കൂസലും കൂടാതെ നടക്കുന്നു. അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തവര്‍ വരെ ഫോട്ടോഷൂട്ടിനെതിരെ രംഗത്തു വരുന്നു എന്നതാണ് രസകരം.

സ്ത്രീയുടെ ശരീരഭാഗം കാണുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് മറ്റു പലതുമാണ്. സ്ത്രീ എന്നാല്‍ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്‌നമാണിത്. അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആയി കണ്ടാല്‍ പ്രശ്‌നം തീര്‍ന്നു. ഇഷ്ടമായില്ലെങ്കില്‍ സ്‌ക്രോള്‍ ചെയ്തു പോയാല്‍ പോരെ. ഇനി തെറി വിളിച്ചേ തീരൂ എങ്കില്‍ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാന്‍ സാധിക്കില്ലല്ലോ” ഋഷിയും ലക്ഷ്മിയും നിലപാട് വ്യക്തമാക്കി.

സെപ്റ്റംബര്‍ 16 ന് ലക്ഷ്മിയുടെ സ്വദേശമായ കൊല്ലത്തുവച്ചായിരുന്നു ഇവരുടെ വിവാഹം. ഒരു മൊബൈല്‍ ബ്രാന്‍ഡിന്റെ ഡിസ്ട്രിബ്യൂഷന്‍ മേഖലയിലാണ് ഋഷി കാര്‍ത്തിക് ജോലി .ലക്ഷ്മി ഇലക്ട്രോണിസില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി.

സെപ്റ്റംബര്‍ 16 ന് ലക്ഷ്മിയുടെ സ്വദേശമായ കൊല്ലത്തുവച്ചായിരുന്നു ഇവരുടെ വിവാഹം. ഒരു മൊബൈല്‍ ബ്രാന്‍ഡിന്റെ ഡിസ്ട്രിബ്യൂഷന്‍ മേഖലയിലാണ് ഋഷി കാര്‍ത്തിക് ജോലി .ലക്ഷ്മി ഇലക്ട്രോണിസില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി.

Exit mobile version