പോലീസ് മാമന്റെ ഹെലിക്യാമിനെയും ട്രോളി കേരളത്തിലെ വിരുതന്മാർ; കക്കൂസിലേക്ക് വരുന്ന ഹെലിക്യാമും, പേടിച്ചോടുന്ന സൃഹൃത്തുക്കളുമെല്ലാം ടിക് ടോക്കിൽ; വീഡിയോ കാണാം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കേരളത്തിലെ ടിക് ടോക്ക് വിരുതന്മാരുടെ പ്രകടനത്തിന് യാതൊരു കുറവുമില്ല. കുട്ടികളെല്ലാം വീടിനു പുറത്തിറങ്ങാൽ കഴിയാതെ ഇരിക്കുമ്പോൾ ചിലർക്കെല്ലാം ടിക് ടോക് തന്നെയാണ് ആശ്രയം.

വീട്ടിലിരുന്നുള്ള ടിക് ടോക് ആകുമ്പോൾ ലോക്ക് ഡൌൺ ലംഘിച്ചുവെന്ന പേടിയും വേണ്ടല്ലോ.. എന്നാൽ ചില വിരുതന്മാരും വിരുതികളും ഇതിന്റെ പേരിൽ കൂട്ടം കൂടുകയും ചെയ്യാറുണ്ട്.

ഇത്തരത്തിൽ പോലീസ് മാമന്റെ ഹെലിക്യാമിനെ ട്രോളി റ്റിക്റ്റോക് ചെയ്ത ചില വിരുതന്മാരുടെ പ്രകടനം സോഷ്യൽ മീഡിയായിൽ വൈറൽ ആകുകയാണ്. സ്വന്തമായി തുണികൊണ്ടു ഉണ്ടാക്കിയെടുത്ത കക്കൂസിലേക്ക് ഹെലിക്യാം വരുന്നതും, തന്നെ ഒന്നും ചെയല്ലേ എന്നും പറഞ്ഞു കൈ കൂപ്പി വണങ്ങുന്നതുമാണ് രംഗം.

എന്തായാലും പോലീസ് മാമന്റെ ഹെലിക്യാമിനെ ട്രോളാൻ വിരുതന്മാർ കുറെയേറെ കഷ്ടപ്പെട്ടു. മുകളിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിക്കാൻ ഏണി വെച്ച് മുകളിൽ കയറേണ്ടി വന്നുവെന്നാണ് അറിയുവാൻ കഴിയുന്നത്. എന്തായാലും കക്കൂസ് പ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ ആയി എന്ന് വേണം പറയാൻ.

Exit mobile version