തനിക്കെതിരെ കോൺഗ്രസ്സ് വാർഡ് കമ്മറ്റി പ്രതിക്ഷേധമില്ല; പ്രതിക്ഷേധം തിരുവഞ്ചൂർ രാധാകൃഷ്ണനെ ക്ഷണിക്കാത്തതിൽ മാത്രം; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വി റ്റി സോമൻകുട്ടി

കോട്ടയം: കൊട്ടാരത്തിൽ കടവ് അങ്ങാടി – പാലൂർപടി റോഡ് ഉത്ഘാടനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി റ്റി സോമൻകുട്ടി അറിയിച്ചു.

പ്രസ്തുത ഉത്ഘാടനത്തിൽ വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി പങ്കെടുത്തതിൽ പ്രതിക്ഷേധമില്ലെന്നും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യെ ഉത്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിനാലാണ് പ്രതിക്ഷേധയോഗം നടത്തിയതെന്നും വാർഡ് കമ്മറ്റിക്ക് വേണ്ടി തോമസ് സൈമൺ അറിയിച്ചതായി സോമൻകുട്ടി പറഞ്ഞു.

കോട്ടയം ജില്ലയിൽ തന്നെ പഞ്ചായത്തിനെ രണ്ട് വർഷം കൊണ്ട് മികച്ച പഞ്ചായത്താക്കി മാറ്റിയതിൽ വിറളി പൂണ്ടവരാണ് ഇതിനു പിന്നിൽ. 2022 ൽ 100 % പദ്ധതി പൂർത്തീകരിച്ചു. 100 % നികുതി പിരിച്ചു. ഇതിന്റെ പേരിൽ മന്ത്രി വി എൻ വാസവൻ ആദരിച്ചു.

മീനന്തറ ടൂറിസം, മാങ്ങാനം ചിലമ്പരക്കുന്നിൽ ഗ്യാസ് ശ്മശാനം, മാരക രോഗം ബാധിച്ചവർക്ക് സൗജന്യ മരുന്ന് തുടങ്ങിയ സമഗ്ര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നതിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെയും തന്നെയും അകറ്റാനുള്ള കുതന്ത്രമാണ് വാർത്തയ്ക്ക് പിന്നിലെന്ന് സോമൻകുട്ടി വ്യക്തമാക്കി.

Exit mobile version