അധ്യാപക ദിനാചരണം 2022; മാങ്ങാനം എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ മുൻ അധ്യാപികയായ സാലി ടീച്ചറിനെ ആദരിച്ചു

കോട്ടയം: അധ്യാപക ദിനാചരണം പ്രമാണിച്ച് മാങ്ങാനം എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ മുൻ അധ്യാപികയായ മാങ്ങാനം കിണറ്റുമൂട്ടിൽ സാലി ടീച്ചറിനെ ആദരിച്ചു.

മാങ്ങാനം എൽ പി സ്കൂൾ മുൻ അധ്യാപികയായ സാലി ടീച്ചറിന്റെ സാന്നിധ്യത്തിൽ ആ ഭവനത്തിൽ വച്ചായിരുന്നു ഇത്തവണ അധ്യാപക ദിനം ആഘോഷിച്ചത്.

22 വർഷക്കാലം കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത സാലി ടീച്ചർ ഇന്ന് ചില ആരോഗ്യപ്രശ്നങ്ങളാൽ വിശ്രമജീവിതം നയിക്കുകയാണ്.

പ്രധാനധ്യാപിക ബിന്ദു ടി കുര്യനും, മറ്റ് അധ്യാപകരും, പിടിഎ പ്രതിനിധികളും, കുട്ടികളും ഉൾപ്പെടെ ടീച്ചറിന്റെ ഭവനത്തിൽ എത്തുകയും ടീച്ചറിനെ പൊന്നാട അണിയിക്കുകയും ടീച്ചർ കേക്ക് മുറിക്കുകയും ചെയ്തു.

Exit mobile version