ആസാദി കാ അമൃത് മഹോത്സവ്; രാജ്യത്തിന് കാവൽ നിന്ന ധീരയോദ്ധാക്കൾക്കുള്ള പുരസ്‌കാരത്തിനർഹനായി മാങ്ങാനം കക്കത്തുംകുഴിയിൽ ബാബു ഉതുപ്പ്

കോട്ടയം: രാജ്യത്തെ 100 കോടി ജനങ്ങൾക്ക് കാവൽ നിന്ന ധീര യോദ്ധാക്കളെ വിജയപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. മാങ്ങാനം കക്കത്തുംകുഴിയിൽ ബാബു ഉതുപ്പാണ് ആദരവിനർഹനായത്.

75 ആം സ്വതന്ത്ര ദിനം പ്രമാണിച്ച് വിജയപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചാണ് രാജ്യത്തിന് കാവൽ നിന്ന ധീരയോദ്ധാക്കൾക്ക് അവാർഡുകൾ നൽകിയത്.

വിജയപുരം ഗ്രാമപഞ്ചായത്ത് ഹാളിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി റ്റി സോമൻകുട്ടി അധ്യക്ഷത വഹിച്ചു

Exit mobile version