കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ ഫേസ്‌ബുക്കിൽ പങ്ക് വെക്കുന്നവർ സൂക്ഷിച്ചോളൂ.. പോലീസ് നിങ്ങളുടെ പുറകെ വരും ; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

തൃ​ശൂ​ർ:  കൊ​റോ​ണ വൈ​റ​സ് ബാ​ധ തൃ​ശൂ​രി​ൽ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ജ്ജ​മാ​യി. വി​ദ​ഗ്ധ​രാ​യ അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സ്പെ​ഷ്യ​ൽ ടീം ​കൊ​റോ​ണ ചി​കി​ത്സ​ക്ക് മാ​ത്ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഡോ​ക്ട​ർ​മാ​രും കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ നേ​രി​ടാ​നു​ള്ള പ​രി​ശീ​ല​നം നേ​ടി​ക്ക​ഴി​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലെ നൂ​റു ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്നു​രാ​വി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടേ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ത്യേ​ക സ്യൂ​ട്ട് ധ​രി​ക്കേ​ണ്ട​തി​നെ​പ​റ്റി​യും അ​ത് എ​ങ്ങി​നെ അ​ഴി​ച്ചു​മാ​റ്റ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും മാ​സ്ക് എ​ങ്ങി​നെ ധ​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​മെ​ല്ലാം പ​രി​ശീ​ല​നം ന​ൽ​കി. ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ.​സൂ​ര്യ​ക​ല, ഡോ.​അ​ലോ​ക്, ഡോ.​സി​താ​ര എ​ന്നി​വ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജീ​വ​ന​ക്കാ​ർ മു​ഴു​വ​ൻ സ​മ​യ​വും മെ​ഡി​ക്ക​ൽ ടീ​മി​നൊ​പ്പ​മു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പേ ​വാ​ർ​ഡി​ലു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് സ​ജ്ജീ​ക​രി​ച്ച​ത്. ഇ​രു​പ​ത് മു​റി​ക​ളാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലു​ള്ള​ത്. നാ​ലു മു​റി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​താ​ണ്. ഒ​രേ​സ​മ​യം 24 പേ​രെ നി​രീ​ക്ഷി​ക്കാ​നും ചി​കി​ത്സി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.

നി​പ്പ​വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ച​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​നാ​വ​ശ്യ ഭീ​തി​യും വ്യാ​ജ​സ​ന്ദേ​ശ​വും നി​റ​ച്ച​വ​ർ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലും സൈ​ബ​ർ​ലോ​ക​ത്ത് ഭീ​തി​യും വ്യാ​ജ​സ​ന്ദേ​ശ​വും പ​ര​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേശി​ച്ചു. കൊ​റോ​ണ സം​ബ​ന്ധി​ച്ച് വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നാ​ണ് ഉ​ത്ത​ര​വു​ള്ള​ത്.

യാ​തൊ​രു വി​ധ ആ​ശ​ങ്ക​ക​ളും സൃ​ഷ്ടി​ക്കാ​തെ വേ​ണം ചി​കി​ത്സാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ചി​കി​ത്സാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ മാ​സ്ക് ധ​രി​ച്ച​വ​രു​ടെ സെ​ൽ​ഫി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Exit mobile version