40 ലക്ഷത്തിലധികം കൗമാരക്കാര്‍ ആദ്യ ദിവസം കോവിഡ് വാക്‌സിനെടുത്തു

 

15 മുതല്‍ 18 വയസ്സുവരെയുള്ള വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ദിവസം 40 ലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. ഡ്രൈവിന്റെ ആദ്യ ദിവസം രാത്രി 8 മണി വരെ കോവിഡ് -19 വാക്‌സിന്‍ നല്‍കിയത്. 15നും 18നും ഇടയില്‍ പ്രായമുള്ള 39.88 ലക്ഷം ഗുണഭോക്താക്കള്‍ തിങ്കളാഴ്ച ഉച്ചവരെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന ഒമൈക്രോണ്‍ വേരിയന്റ് കേസുകളുടെ ആശങ്കകള്‍ക്കിടയിലാണ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള പ്രക്രിയ ആരംഭിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ രേഖപ്പെടുത്തിയത്, ഏറ്റവും കുറവ് വാക്സിനേഷന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലും.

Exit mobile version