അരിവില കുറയ്ക്കാന്‍ നടപടി; നിലവാരമുള്ള ആന്ധ്ര അരിക്ക് ധാരണ, പൊതു വിപണിയില്‍ വില കുറയും

അരിവില കുറയ്ക്കാനുള്ള നടപടിയെന്ന് ഭക്ഷ്യവിഭവ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കേരളത്തിനുള്ള പച്ചരി അനുപാദം കൂട്ടിയിട്ടുണ്ട്. പച്ചരി പുഴുക്കലരി അനുപാദം 50: 50 ആക്കിയിട്ടുണ്ട്. നിലവാരമുള്ള ആന്ധ്ര അരി കിട്ടാന്‍ ധാരണയായതിനെത്തുടര്‍ന്നാണിത്. ഇതോടെ പൊതു വിപണിയില്‍ അരിവില കുറയും.

വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 10 കിലോ അരി അധികമായി നല്‍കും. ഏഴ് കിലോ 10.90 രൂപ നിരക്കിലും മൂന്ന് കിലോ 15 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്.

പൊതു വിപണിയില്‍ 30 രൂപ കിലോയ്ക്ക് വിലയുള്ള അരിയാണ് ഈ വിലയ്ക്ക് നല്‍കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നീല കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപ നിരക്കില്‍ മൂന്ന് കിലോ അരി അധികമായി നല്‍കാനും തീരുമാനം ഉണ്ട്.

 

Exit mobile version