തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് നടന്നത് പതിവുപോലെ റെക്കോർഡ് മദ്യക്കച്ചവടം. ക്രിസ്മസ് തലേന്ന് ബിവ്‌റേജസ് കോർപറേഷൻ 65 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം കൊണ്ട് വിറ്റത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മദ്യ വിൽപന നടന്നത്. തിരുവനന്തപുരം പവർഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതൽ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. വിൽപനയിൽ രണ്ടാം സ്ഥാനത്ത് ചാലക്കുടിയാണ്. ഇവിടെ 70.72 ലക്ഷം രൂപയുടെ വിൽപന നടന്നു.
ഇതിതവണ മൂന്നാം സ്ഥാനത്തുള്ള ഇരിഞ്ഞാലക്കുടയിൽ 63.60 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ ക്രിസ്മസിന് 55 കോടിയുടെ മദ്യമാണ് ആകെ കേരളത്തിൽ വിറ്റഴിച്ചത്. ആകെ 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോർപറേഷന്റെ കീഴിലുളളത്. ഇവിടെ എല്ലായിടത്തും ക്രിസ്മസ് തലേന്ന് പതിവിനേക്കാൾ ഇരട്ടിയോളം വിൽപനയാണ് നടന്നത്.
