പച്ചപ്പു നിറച്ച ഫ്രെയിമുകൾക്കു നടുവിൽ മാതൃത്വത്തിന്റെ നിറസൗന്ദര്യവുമായി അവളെത്തിയ നിമിഷത്തെ ക്യാമറയിൽ പകർത്തിയിരിക്കുകയാണ് രേഷ്‌മ മോഹനെന്ന ഫോട്ടോഗ്രാഫർ .
നെറ്റിയിൽ സിന്ദൂരം, അഴകുവിടർത്തി ആടയാഭരണങ്ങൾ, എല്ലാത്തിനുമപ്പുറം അമ്മയാകുന്നതിലെ സന്തോഷച്ചിരി മുഖത്ത്. പശ്ചാത്തലമൊരുക്കിയ അതിമനോഹരമായ പ്രകൃതി.
നിറവയറിന്റെ നിറചന്തവുമായി എത്തി ഒരമ്മ. മാതൃത്വത്തിന്റെ പൂർണതയും കാത്തിരിപ്പും ഒരുപോലെ ഫ്രെയിമിലാക്കിയ ആ ചിത്രങ്ങളെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
