മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്:പിണറായി വിജയന്‍

കണ്ണൂര്‍:സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സി.പി.ഐ.എം. പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസും യുഡിഎഫും തമ്മില്‍ തെരഞ്ഞെടുപ്പില്‍ സഖ്യം തീരുമാനിച്ചിട്ടുണ്ട്. ഈ സഖ്യത്തിന്റെ തീരുമാന പ്രകാരമാണോ കൊലപാതകമെന്ന് ഇരു കൂട്ടരും വ്യക്തമാക്കണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേ സമയം സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി. വലതുപക്ഷത്തിന്റെ സംഘടതിമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ വിലപ്പോകില്ല. അഴിമതിക്കെതിരെ ഒരു വോട്ടെന്ന് പറഞ്ഞവര്‍ അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version