കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മുന്‍ എസ്പി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
വേണുഗോപാലിന്റെ നുണപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് സിബിഐ നീക്കം. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വേണുഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ വേണുഗോപാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
