കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ നേതൃത്വത്തിലുള്ള മീര്‍ ഫൗണ്ടേഷന്റെ പേരിലാണ് സഹായം.
കൊവിഡ് പ്രതിരോധത്തിനായി കേരളത്തിന് 20000 എന്‍ 95 മാസ്‌കുകളാണ് മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്.നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ഓഫീസ് കെട്ടിടം വിട്ടു നല്‍കിയും മാസ്‌കും പിപിഇ കിറ്റുമടക്കമുള്ളവ നല്‍കിയും ഷാരൂഖ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അതേസമയം, സഹായത്തിന് ഷാരൂഖിനും മീര്‍ ഫൗണ്ടേഷനും നന്ദി അറിയിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജയുമെത്തി.
സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരില്‍ നിന്നുമാണ് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖ് അറിയുന്നത്. ഇതോടെ സാഹയവുമായി എത്താന്‍ തീരുമാനിക്കുകയായിരുന്നു.
ആസിഡ് ആക്രമണത്തിന്റെ ഇരകളെ സഹായിക്കാനായിരുന്നു മീര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. കൊവിഡ് കാലത്ത് ധാരാളം സഹായവുായി ഫൗണ്ടേഷന്‍ രംഗത്ത് എത്തിയിരുന്നു.
