ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,905 പേർക്ക് രോഗം സ്ഥിരീകരിച്ചു. 550 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 86,83,917 ആയി. മരണസംഖ്യ 1,28,121 ആയി ഉയർന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,89,294 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 80,66,502 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,718 പേർ രോഗമുക്തരായി.
