കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീൻ എംഎൽഎയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 14 ദിവസത്തേക്കാണ് കമറുദ്ദീനെ ഹോസ്ദൂർഗ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
അതേസമയം, ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എംഎൽഎ മുഖ്യ സൂത്രധാരനെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തട്ടിപ്പിനായി തന്റെ രാഷ്ട്രീയ സ്വാധീനം കമറുദ്ദീൻ ഉപയോഗിച്ചു.
പോപ്പുലർ ഗോൾഡ് തട്ടിപ്പിന് സമാനമാണ് ഫാഷൻ ഗോൾഡ് തട്ടിപ്പെന്നും സ്വന്തം ലാഭത്തിനായി കമറുദ്ദീൻ അടക്കമുള്ളവർ പണം തിരിമറി നടത്തിയെന്നും സർക്കാർ വാദിച്ചു. എന്നാൽ രേഖകളിൽ മാത്രമാണ് ചെയർമാൻ സ്ഥാനമുള്ളതെന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനാണ് ശ്രമമെന്നും കമറുദ്ദീനും പ്രതിരോധിച്ചു.
