ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കി കോടതി. നാലു ദിവസത്തേയ്ക്കു കൂടി ബിനീഷ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ തുടരും. ഈ മാസം 11 വരെയാണ് കസ്റ്റഡി കാലാവധി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.
കേരളത്തില്‍ ബിനീഷുമായി ബന്ധപ്പെട്ടുള്ള നിരവധിയിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
