ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാന്‍വിളയിലുള്ള വീട്ടിലാണ് പരിശോധനക്കായി എത്തിയത്. എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. സി.ആര്‍.പി.എഫ് സുരക്ഷയിലാണ് പരിശോധന.

രാവിലെ 9 മണിയോടെ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി. വീടിന്റെ താക്കോല്‍ ലഭിക്കാത്തതിനാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ആദ്യം അകടത്തു കടക്കാന്‍ സാധിച്ചില്ല. ബിനീഷിന്റെ ബന്ധുക്കള്‍ താക്കോലെത്തിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അകത്തേക്ക് കയറിയത്. സി.ആര്‍.പി.എഫ് വീടിന് മുന്നില്‍ നിലയുറച്ചിട്ടുണ്ട്. ബിനീഷിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.

 

Exit mobile version