ലൈഫ് കരാര്‍ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് വാങ്ങി നല്‍കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ആകെ ഏഴ് ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയത്. ആറെണ്ണം കൊച്ചിയില്‍ നിന്നും ഒരെണ്ണം തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തില്‍ നിന്നുമാണ് വാങ്ങിയത്. ഐഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും. പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോണ്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റ് ഫോണുകള്‍ കൂടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിജിലന്‍സ് നടത്തുന്നത്.
തിരുവനന്തപുരത്ത് നിന്ന് കോണ്‍സുല്‍ ജനറലിന് വാങ്ങി നല്‍കിയ ഫോണിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ ഫോണ്‍ വാങ്ങിയ സ്ഥാപനത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റ് ഫോണുകളില്‍ ഒരെണ്ണം സന്തോഷ് ഈപ്പനും മറ്റൊന്ന് ശിവശങ്കറുമാണ് ഉപയോഗിക്കുന്നത്. ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണാണ് ലൈഫ് മിഷന്‍ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിന് ലഭിച്ചത്. ഇത് നിലവില്‍ കസ്റ്റംസിന്റെ കൈവശമാണുള്ളത്.
പരസ്യ കമ്പനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് മറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോണ്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റ് ഫോണുകള്‍ കൂടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിജിലന്‍സ് നടത്തുന്നത്.
