സംസ്ഥാനത്ത് ഇന്ന് 4,138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 7108 പേര്‍ രോഗമുക്തി നേടി. 21 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമുണ്ടായത്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33345 സാമ്പിളുകള്‍ പരിശോധിച്ചു. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 438 ഉറവിടമറിയാത്ത കേസുകളുണ്ട്.
