ലൈഫ് മിഷന്‍ അഴിമതി കേസ്: ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്

ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്വപ്നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.

കേസില്‍ ആറാം പ്രതിയാണ് സ്വപ്നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്.

 

Exit mobile version