കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയില്‍ എടുത്തത് ആയുര്‍വേദ ആശുപത്രിയില്‍ നിന്ന്. ജാമ്യം തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ പ്രവേശിപ്പിച്ച തിരുവനന്തപുരത്തെ ത്രിവേണിയിലെ ആശുപത്രിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ എത്തുകയായിരുന്നു.10.55ഓടെ കസ്റ്റഡിയില്‍ എടുത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ അതിവേഗത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ ശിവശങ്കറുമായി മടങ്ങി.ശിവശങ്കറിനെ ഇപ്പോള്‍ കൊച്ചിയിലേക്ക് കൊണ്ടു പോകുകയാണ്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സുരേഷുമായി ആരോഗ്യസ്ഥിതികള്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു നോട്ടീസ് കൈമാറിയത്.
എന്നാല്‍ എം ശിവശങ്കറിനെ അറസ്റ്റ് ഉടന്‍ തന്നെ എന്നാണ് ലഭിക്കുന്ന സൂചന.അന്വേഷണ ഏജന്‍സികള്‍ അതിനുള്ള നീക്കം തുടങ്ങി. അതേസമയംഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണ ഏജന്‍സികള്‍ക്കു നടപടികളുമായി മുന്നോട്ടുപോവാമെന്ന്, ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
