കോവിഡ്: ആശുപത്രി അധികൃതര്‍ക്ക് വന്‍ വീഴ്ച; രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നല്‍കി, മൃതദേഹം പെട്ടിയില്‍ ഇല്ലെന്ന് മനസിലാക്കിയത് പള്ളി സെമിത്തേരിയില്‍ വെച്ച്

എറണാകുളത്ത് കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ സ്വകാര്യ ആശുപത്രി അധികൃതര്‍ പെട്ടി കുടുംബത്തിന് കൈമാറി. കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദ്ദേഹം കൈകാര്യം ചെയ്തതിലാണ് വീഴ്ചയുണ്ടായത്. മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചു.

ഇന്നലെ മരിച്ച നാല്‍പത്തിരണ്ടുകാരനായ പ്രിന്‍സിന്റെ മൃതദേഹം പെട്ടിയില്‍ ഇല്ലെന്ന് പള്ളി സെമിത്തേരിയില്‍വെച്ചാണ് മനസിലാക്കിയത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

Exit mobile version