കൊല്ലം കുണ്ടറയില്‍ കായലില്‍ ചാടി ആത്മഹത്യചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി

കൊല്ലത്ത് കായലില്‍ ചാടി ആത്മഹത്യചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സിജുവിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളിമണ്‍ തോട്ടുങ്കര സ്വദേശി യശോധരന്‍പിള്ളയുടെ മകള്‍ രാഖി(23)യും മൂന്നു വയസുള്ള മകന്‍ ആദി(3)യുമായി അഷ്ടമുടി കായലില്‍ ചാടിയത്. കുണ്ടറ പൊലീസ് അമ്മയെയും കുഞ്ഞിനെയും കാണാതായതിന് കേസ് എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാഖിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. പിന്നാലെ മകന്‍ ആദിയുടെ മൃതദേഹവും കണ്ടെടുത്തു.

ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭര്‍ത്താവ് സിജുവുമായുള്ള ദാമ്പത്യ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

Exit mobile version