ലൈഫ് മിഷന്‍: കമ്മീഷന്‍ നല്‍കാന്‍ സന്തോഷ് ഈപ്പന്‍ ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്ന്; സിഇഒ യു.വി ജോസിനെ ശിവശങ്കര്‍ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും മൊഴി

ലൈഫ് മിഷനില്‍ കമ്മിഷന്‍ നല്‍കാന്‍ ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നെന്ന് സന്തോഷ് ഈപ്പന്റെ മൊഴി. കാണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് കമ്മീഷന്‍ നല്‍കാന്‍ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ സന്തോഷ് ഈപ്പന്‍ ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. നാല് ലക്ഷം യു.എസ് ഡോളറായും ഒരു കോടി ഇന്ത്യന്‍ രൂപയായുമാണ് ഖാലിദിന് കമ്മീഷന്‍ നല്‍കിയത്.

മൂന്നുലക്ഷം ഡോളര്‍ കൊച്ചിയില്‍ നിന്നും ഒരുലക്ഷം ഡോളര്‍ തിരുവനന്തപുരത്തുനിന്നും വാങ്ങി. കരിഞ്ചന്തയില്‍ നിന്ന് ഡോളര്‍ വാങ്ങി നല്‍കിയത് ബാങ്ക് ജീവനക്കാരെന്നും സന്തോഷ് ഈപ്പന്‍ മൊഴിനല്‍കി. എംഒയു ഒപ്പിട്ടതിനുശേഷം ശിവശങ്കറിനെ കണ്ടെന്നും തന്റെ കാബിനിലേക്ക് ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ ശിവശങ്കര്‍ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും മൊഴിയിലുണ്ട്.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് കമ്മീഷന്‍ പണം നല്‍കിയ ശേഷം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 3.80 കോടി ഖാലിദിനും 59 ലക്ഷം സന്ദീപ് നായര്‍ക്കും കമ്മീഷനായി നല്‍കി. ഇതിനു പിറകെ ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെത്തി കണ്ടു. തുടര്‍ന്ന് ശിവശങ്കര്‍ തന്റെ കാബിനിലേക്ക് യു.വി ജോസിനെ വിളിച്ചു വരുത്തി പരിചയപ്പെടുത്തി. ഇവിടെ വച്ച് ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് യു.വി ജോസിനോട് സംസാരിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

 

 

Exit mobile version