സ്വര്‍ണക്കടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട്. കാരാട്ട് റസാഖിന് കെ.ടി. റമീസുമായി ഉറ്റബന്ധമെന്ന് സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കി.
പ്രതികള്‍ തമ്മിലുള്ള ആശയവിനിമയത്തിലും എംഎല്‍എക്ക് പങ്കുണ്ട്. കേന്ദ്രസര്‍ക്കാരിന് നല്‍കിയ രഹസ്യറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വന്നു. നിലവില്‍ കേസിലെ പ്രതിയായോ സാക്ഷിയായോ എം.എല്‍.എയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇവര്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചത്. പ്രതികള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയത്തിലും എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഘട്ടത്തിലും എംഎല്‍എ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും മൊഴിയുണ്ട്. റമീസ് വഴിയായിരുന്നു എംഎല്‍എയും ഇടപെടല്‍. ഇക്കാര്യം രഹസ്യ റിപ്പോര്‍ട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നല്‍കി.
